മാർ ക്രിസോസ്റ്റത്തിന് വിട

കാലംചെയ്ത മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തായും മുൻ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു തിരുവല്ല എസ് സി കുന്നിലെ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ സംസ്‌കരിക്കും.

അദ്ദേഹത്തിന്റെ മൃതശരീരം മാർത്തോമ്മാ സഭ ആസ്ഥാനമായ തിരുവല്ലാ പുലാത്തിനോട് ചേർന്ന ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഹാളിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിമിതമായ തോതിൽ മാത്രമേ ആളുകളെ ശുശ്രൂഷകളിൽ പങ്കെടിപ്പിക്കുകയുള്ളൂ. വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരും വൈദികരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നുണ്ട്.

നൂറ്റാണ്ടിലേറെ നീണ്ടുനില്ല ജീവിതയാത്രയിൽ ലോക ക്രൈസ്തവ സഭകളിലും പൊതു സമൂഹത്തിലും സമാനതകളില്ലാത്ത ചരിത്രം രചിച്ച അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ പുലർച്ചെ 1.15 നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.