ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളി മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ച സഭാ ശ്രേഷ്ഠൻ: മാർ ആലഞ്ചേരി

മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ച സഭാ ശ്രേഷ്ഠനായിരുന്നു അന്തരിച്ച ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളി എന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വൈദികനും മെത്രാനും എന്ന നിലയിൽ വാക്കുകളിലും പ്രവർത്തിയിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം പാലിച്ചു.

കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലയിൽ ഭാരത സഭയിൽ അദ്ദേഹത്തിൻറെ വ്യക്തിമുദ്ര പതിഞ്ഞു. വിശ്രമ ജീവിതത്തിലായിരുന്നു എങ്കിലും പോൾ ചിറ്റിലപ്പള്ളിയുടെ ആകസ്മികമായ മരണം നമ്മെയെല്ലാം ദുഃഖത്തിൽ ആഴ്ത്തുന്നു. അദ്ദേഹത്തിൻറെ നിര്യാണത്തിൽ സഭയുടെ ദുഃഖം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.