ലത്തീൻ ജനുവരി 01 ലൂക്കാ 2: 16-21 പരിപാലനീയം പുതുവത്സരം

“മറിയമാകട്ടെ, ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്നു” (ലൂക്കാ 2:19).

പുതുവർഷത്തിലെ ഉമ്മറപ്പടിയിൽ എത്തിയിരിക്കുന്ന ദൈവമക്കൾക്ക് ഉദാത്തമാതൃകയായി ദൈവമാതാവായ മറിയത്തെ പുതുവത്സരദിനത്തിൽ സഭ  അവതരിപ്പിക്കുകയാണ്. ദൈവിക കരങ്ങൾ തന്നിലൂടെ നിഗൂഢമായി പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ മറിയം തുള്ളിച്ചാടുകയല്ല മറിച്ച്, ധ്യാനനിമഗ്നയാകുകയായിരുന്നു. എത്രമാത്രം ധ്യാനിച്ചുവോ അത്രത്തോളം ആഴമായി ദൈവിക രഹസ്യങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു സാധിച്ചു.

മറിയത്തെപ്പോലെ ദൈവപരിപാലനയെക്കുറിച്ച് ധ്യാനിക്കുന്നവർക്ക് കഴിഞ്ഞുപോയ വർഷത്തിലെ അനുഭവങ്ങൾ പുതുവത്സരത്തിൽ പാഠങ്ങളാണ്. ദൈവമക്കൾക്ക് പുതുവത്സരം എന്നത് മഹാകാര്യങ്ങൾ ചെയ്യാനുള്ള ഒരു സമയം എന്നതിനേക്കാളധികമായി ദൈവപരിപാലനയുടെ തണലിൽ വസിക്കാനുള്ള അനുഗ്രഹീത സമയമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.