ലത്തീൻ ഡിസംബർ 09 മത്തായി 11: 11-15 ആത്മാവിൽ നിന്നും ജനിക്കുന്നവർ

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനേക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനേക്കാള്‍ വലിയവനാണ്‌” (മത്തായി 11:11).

സ്നാപകയോഹന്നാന്റെ മഹത്വത്തെക്കുറിച്ചുള്ള യേശുസാക്ഷ്യത്തിന്റെ പാശ്ചാത്തലത്തിൽ “സ്ത്രീയിൽ നിന്നും ജനിച്ചവർ” (Born of Women), “ആത്മാവിൽ നിന്നും ജനിച്ചവർ” (Born of Spirit) എന്നിങ്ങനെ രണ്ടു തരം മനുഷ്യരെക്കുറിച്ച് ചിന്തിക്കാം. സ്ത്രീയിൽ നിന്നും ജനിക്കുന്നവർ മാനുഷിക പരിശ്രമങ്ങളിലൂടെ അഥവാ ധാർമ്മികവും ബൗദ്ധികവുമായ വഴികളിലൂടെ മഹത്വത്തിന്റെ തലങ്ങളിൽ എത്തിച്ചേരാൻ പരിശ്രമിക്കുമ്പോൾ ആത്മാവിനാൽ ജനിക്കുന്നവർ ദൈവത്തിനുള്ള പരിപൂർണ്ണ സമർപ്പണത്തിലൂടെയാണ് പൂർണ്ണത നേടുന്നത്.

സ്ത്രീയിൽ നിന്നു ജനിക്കുന്നവർ തങ്ങളുടെ തന്നെ കഴിവുകളെ സാരഥിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോൾ ആത്മാവിൽ നിന്ന് ജനിക്കുന്നവർ ദൈവത്തെ പ്രതിഷ്ഠിക്കുന്നു. ആത്മാവിൽ നിന്നും ജനിക്കുന്നവർ പുണ്യപൂർണ്ണതയിലേക്കുള്ള എളുപ്പമാർഗം കണ്ടെത്തുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.