കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജനുവരി 13-ന് ഇടക്കൊച്ചിയില്‍

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ത്രൈവാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ജനുവരി 13ന് ഞായറാഴ്ച ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്‍ററില്‍ ചേരും. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളിലെ സംവരണ അട്ടിമറിയും സമരത്തോടനുബന്ധിച്ചുളള ഇതര വിഷയങ്ങളും ചര്‍ച്ച ചെയ്യും.

കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിക്കും. ജനറല്‍സെക്രട്ടറി ഷെറി ജെ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ സമുദായ നേതാക്കളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.