ഭവനനിർമ്മാണ – പുനരുദ്ധാരണ പദ്ധതികളിൽ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ

കോട്ടയം അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ ഇടവകകളിൽ ഭവനനിർമ്മാണ – പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സുവർണ്ണ ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ കർമ്മപദ്ധതികളോടനുബന്ധിച്ചാണ് പ്രാദേശിക വിഭവസമാഹരണത്തിലൂടെ കെ.സി.ഡബ്ല്യു.എ ഭവനനിർമ്മാണ – പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സുമനസ്സുകളുടെ സഹകരണത്തോടെ പങ്കാളികളാകുന്നത്.

പദ്ധതിയുടെ ഭാഗമായി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ഉഴവൂർ ഫൊറോനയിലെ പയസ് മൗണ്ടിൽ നിർമ്മിച്ച ഭവനത്തിന് സാമ്പത്തികസഹായം ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഭവനത്തിന്റെ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. ഫാ. ബോബി കൊച്ചുപറമ്പിൽ, ഫാ. കുര്യൻ തട്ടാറുകുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി വടശ്ശേരിക്കുന്നേൽ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, പയസ് മൗണ്ട് യൂണിറ്റ് സെക്രട്ടറി ലിസി ആനാലിൽ എന്നിവർ പങ്കെടുത്തു.

ഷൈനി ചൊള്ളമ്പേൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.