കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് തിരികെയെത്തിച്ച ഹെലികോപ്റ്റർ അപകടം

ഡിലൺ ബീറ്റ്സൺ എന്ന ചെറുപ്പക്കാരൻ ദൈവത്തെ പരസ്യമായി നിഷേധിച്ചു പറയുന്ന ഒരു നിരീശ്വരവാദിയായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം വെറും ഇരുപത് വയസ്. അക്കാലത്ത് അദ്ദേഹം മതത്തെക്കുറിച്ച് പറയുന്നത് പരിഹാസത്തോടെ മാത്രമായിരുന്നു. എന്നാൽ, മിഡിൽ ഈസ്റ്റിൽ ഒരു പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ തകർന്നപ്പോൾ അദ്ദേഹം ദൈവത്തെ വിളിച്ചു. അത് ദൈവത്തോടുള്ള ഒരു നിലവിളി ആയിരുന്നു. തന്നെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് തിരികെയെത്തിച്ച ആ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അദ്ദേഹം പറയുന്നു…

“ഹെലികോപ്റ്റർ വേഗത്തിൽ പറത്തുന്നത് എനിക്ക് ഒരു ഹരമായിരുന്നു. അങ്ങനെ വേഗത്തിൽ പറക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ ഇടതുവശം തകർന്നു. ഞാൻ മൊബൈലിലേയ്ക്ക് ഇറങ്ങി. ഹെലികോപ്റ്റർ അപ്പോഴും മുന്നോട്ട് പോവുകയായിരുന്നു. അത് എന്നെ മൊബൈലിലേയ്ക്ക് തള്ളിവിടുകയായിരുന്നു എന്നുവേണം പറയുവാൻ. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ ചുറ്റും കറങ്ങുന്നുണ്ടായിരുന്നു. അത് വളരെയധികം ഉച്ചത്തിലായിരുന്നു. ഞാൻ വിചാരിച്ചു, മരിക്കാൻ പോകുകയാണെന്ന്. ദൈവത്തെ വിളിച്ച് ഉച്ചത്തിൽ ഞാൻ കരഞ്ഞു പറഞ്ഞു: ദൈവമേ, ദയവായി എന്നെ മരിക്കാൻ അനുവദിക്കരുതേ” – ബീറ്റ്സൺ പറയുന്നു.

അക്കാലത്ത് ഓസ്ട്രേലിയൻ സൈന്യത്തിൽ റേഡിയോ ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചിരുന്ന ബീറ്റ്സൺ, സ്വമേധയാ പ്രാർത്ഥിക്കാനുള്ള ഈ പ്രേരണയിൽ താൻ അത്ഭുതപ്പെട്ടുവെന്ന് പിന്നീട് വെളിപ്പെടുത്തി. ആ സമയത്ത് അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, അദ്ദേഹത്തിന് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. ആ അപകടത്തിൽ കൂടെയുണ്ടായിരുന്ന ഒരു സൈനികൻ മരിച്ചു. ആ നിമിഷം തന്നെ ജീവിതത്തിന്റെ അർത്ഥം അന്വേഷിക്കുന്നതിനായി അദ്ദേഹം ശ്രമം തുടങ്ങി. ആ യാത്രയിൽ ഒരു പരിക്ക് പോലും ഏൽക്കാതെ ബീറ്റ്സൺ രക്ഷപ്പെട്ടു.

“ഞാൻ കത്തോലിക്കനായി; ജ്ഞാനസ്നാനമേറ്റു. ആദ്യത്തെ രണ്ടു വർഷക്കാലം ഞാൻ കത്തോലിക്കാ വിശ്വാസം പഠിക്കുവാൻ ചേർന്നു. പക്ഷേ വിശ്വാസിയാണെന്ന് ഞാൻ പറയാറില്ലായിരുന്നു. ദൈവം ആരാണെന്നും യേശു ആരാണെന്നും എനിക്ക് വളരെ കുറച്ച് അറിവേ ഉണ്ടായിരുന്നുള്ളൂ” – അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസത്തെ കളിയാക്കി സംസാരിക്കുകയും മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ശീലവുമുണ്ടായിരുന്ന അദ്ദേഹം, അപകടത്തെ തുടർന്ന് മനസാന്തരപ്പെട്ടു. അങ്ങനെ 2019 ഓഗസ്റ്റിൽ കത്തോലിക്കാ സഭയിൽ ചേർന്നു.

“എന്റെ കുട്ടിക്കാലത്ത് ക്രിസ്തുവിനെ അറിയാത്തത് വലിയൊരു നഷ്ടമായി എനിക്ക് അനുഭവപ്പെട്ടു. ക്രിസ്തുവിന്റെ സ്നേഹത്തിലേയ്ക്ക് വളരാനോ, ധാർമ്മികമായ കാര്യങ്ങൾ കൂടുതൽ മനസിലാക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിലും അത് മറ്റുള്ളവരുമായി പങ്കിടാനും ഞാൻ ആഗ്രഹിക്കുന്നു. ഈ വിശ്വാസത്തെ ഒരു നിധിയായി ഞാൻ കരുതുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മനുഷ്യന് ഏറ്റവും നല്ല മാതൃക നമ്മുടെ കർത്താവായ യേശുവാണ്. അവിടുന്ന് സ്നേഹം മാത്രമാണ്. ഞാൻ അവനെ അറിയാനും അവനെ കൂടുതൽ സ്നേഹിക്കാനും ശ്രമിക്കുന്നു. അവന്റെ സ്നേഹവും കൃപയും എന്റെ ജീവിതത്തെ ശരിക്കും മാറ്റിമറിച്ചു. അത് നിങ്ങളുടെ ജീവിതത്തെയും മാറ്റിമറിക്കുക തന്നെ ചെയ്യും – ബീറ്റ്സൺ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.