കഷ്ടപ്പാടുകളെ മാനിക്കുക, പാലങ്ങൾ പണിയുക: ഇറാഖിലേക്കുള്ള മാർപ്പാപ്പയുടെ സന്ദർശനത്തിന് ഇരട്ട ലക്ഷ്യം

പാപ്പായുടെ ഇറാഖ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങളും ശ്രദ്ധാ കേന്ദ്രവും പുറത്തു വിട്ട് വത്തിക്കാൻ. പ്രതിസന്ധികളുടെയും കലുഷിതമായ സാഹചര്യങ്ങളുടെയും നടുവിൽ നടക്കുന്ന ഈ സന്ദർശനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്ത വിശ്വാസത്തെ പ്രതി വേദനിക്കുന്നവരെ മാനിക്കുകയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാലങ്ങൾ പണിയുകയും ചെയ്യുക എന്നതാണ്.

മാർച്ച് 5-8 തീയതികളിൽ ഒരു തീർഥാടകനെന്ന നിലയിൽ ഇസ്ലാമിക തീവ്രവാദികൾ നശിപ്പിച്ച പള്ളികൾ പാപ്പാ സന്ദർശിക്കും. ആഗോള മതനേതാവ് എന്ന നിലയിൽ അദ്ദേഹം അബ്രഹാമിന്റെ ജന്മസ്ഥലവും പുരാതന നഗരവുമായ ഊറിനടുത്ത് മതനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.”ഫ്രാൻസിസ് മാർപാപ്പ യഥാർത്ഥത്തിൽ ഒരു പിതാവാണ്, കാരണം എല്ലാ മനുഷ്യരും ഐക്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ മാത്രമല്ല, ഇസ്ലാമിക ലോകത്തെ ഉൾപ്പെടുത്താനും അദ്ദേഹം ആഗ്രഹിക്കുന്നു” – ഷിയ മുസ്ലീം ദൈവശാസ്ത്രജ്ഞനായ ഷഹർസാദ് ഹൗസ്മണ്ട് സാദെ പറഞ്ഞു.

മാർപാപ്പയുടെ സന്ദർശനത്തിന്റെ വിഷയം “നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്” എന്നതാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാവരും കേൾക്കുവാൻ ആഗ്രഹിക്കുന്ന സന്ദേശമാണ് അത് എന്ന് ജെസ്യൂട്ട് വൈദികനായ ജോസഫ് കാസർ അഭിപ്രായപ്പെട്ടു. ഇറാഖ് മുഴുവൻ ദുർബലമായ അവസ്ഥയിലും അനശ്ചിതത്വത്തിലൂടെയും ആണ് കടന്നു പോകുന്നത്. എങ്കിലും ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.