‘എല്ലാവർക്കും എല്ലായിടത്തും എല്ലായ്പ്പോഴും’: 2021 അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയുടെ ലക്ഷ്യം

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടി 2021-ന് (ഐആർ‌എഫ് ഉച്ചകോടി) മുന്നോടിയായി, സഹ ചെയർമാന്മാരായ സാമുവൽ ബ്രൗൺ ബാക്ക്, കത്രീന ലാന്റോസ് സ്വെറ്റ് എന്നിവരും ലോകമെമ്പാടുമുള്ള 70 -ഓളം സഹസംഘടനകളും ഉച്ചകോടിക്കു മുന്നോടിയായി മതസ്വാതന്ത്ര്യത്തിന്റെ രേഖ പുറപ്പെടുവിച്ചു. ‘എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും’ എന്നതാണ് ഈ വർഷത്തെ രേഖയിൽ ആപ്തവാക്യമായി പറയുന്നത്.

എല്ലാ രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും നീതി, സ്ഥിരത, സമാധാനം എന്നിവ പുനഃസ്ഥാപിക്കുകയുമാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം. “മതസ്വാതന്ത്ര്യത്തിന്റെ പ്രതിരോധം പക്ഷപാതത്തെയും രാഷ്ട്രീയത്തെയും മറികടക്കുന്നു. മാത്രമല്ല, മനഃസാക്ഷിയുടെ സംരക്ഷണം നീതിപൂർവ്വകമായ സ്വതന്ത്രസമൂഹങ്ങളുടെ അഭിവൃദ്ധിക്കുള്ള അടിസ്ഥാന മൂലക്കല്ലായി വർത്തിക്കുന്നു” എന്നും രേഖയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.