വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ആദ്യ ജിപ്‌സി വനിത

സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ രക്തസാക്ഷിയായ എമിലിയ ഫെര്‍ണാണ്ടസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ജിപ്‌സിയാണ് റുമേനിയക്കാരിയായ എമിലിയ ഫെര്‍ണാണ്ടസ്. സ്പാനിഷ് സിവില്‍ യുദ്ധകാലത്തെ മതപീഡനങ്ങളില്‍ മരണമടഞ്ഞ 114 രക്തസാക്ഷികളുടെ കൂട്ടത്തിലാണ് എമിലിയയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ച വ്യക്തിയുടെ പേര് പുറത്ത് പറയാതിരുന്നതിന്റെ പേരിലാണ് എമിലിയായ്ക്ക് രക്തസാക്ഷി ആകേണ്ടി വന്നത്. ഡോളേഴ്‌സ് ഡെല്‍ ഒല്‍മോ എന്ന പേരു പറയാന്‍ അവള്‍ തയ്യാറായില്ല.

കൊട്ട നിര്‍മ്മാണമായിരുന്നു എമിലീയയുടെ തൊഴില്‍. ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് അവളെ ജയിലില്‍ അടച്ചത്. യാതൊരു വിധത്തിലുള്ള ചികിത്സയും അവള്‍ക്ക് ജയിലില്‍  ലഭിച്ചിട്ടുണ്ടായിരുന്നില്ല. പ്രസവം കഴിഞ്ഞ് പത്താം ദിവസം അവള്‍ മരിച്ചു. പ്രാര്‍ത്ഥന പഠിപ്പിച്ച വ്യക്തിയെ കാണിച്ച് തന്നാല്‍ ചികിത്സയും നല്ല ഭക്ഷണവും തരാമെന്ന് അവള്‍ക്ക് വാഗ്ദാനം ലഭിച്ചെങ്കിലും അവള്‍ തയ്യാറായില്ല. ഏയ്ഞ്ചല്‍ എന്നാണ് തന്റെ കുഞ്ഞിന് അവള്‍ പേര് നല്‍കിയത്. കൊന്ത ചൊല്ലിയാണ് അവള്‍ ജയില്‍ജീവിതം ചെലവഴിച്ചത്. അതിനാല്‍ ജപമാലയുടെ രക്തസാക്ഷി എന്നാണ് എമീലിയ വിശേഷിപ്പിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.