30 വര്‍ഷത്തോളം പാര്‍ലമെന്റ് ഹില്ലില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ  പ്രാര്‍ത്ഥനയും ഉപവാസവുമായി പുരോഹിതന്‍  

ഗര്‍ഭച്ഛിദ്രം അവസാനിപ്പിക്കാന്‍ മൂന്നു പതിറ്റാണ്ടുകാലം പാര്‍ലമെന്റ് ഹില്ലില്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി  ജെസ്യൂട്ട് പിതാവ് ടോണി വാന്‍ ഹേ. 81 ാം വയസിലും അദ്ദേഹത്തിന്റെ തീരുമാനത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇടവേളകള്‍ പോലും എടുക്കാതെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

എനിക്ക് ഏകാന്തതയും പ്രാര്‍ത്ഥനാത്മക ജീവിതവും വേണം. പാര്‍ലമെന്റ് ഹില്ലില്‍ എനിക്കത് ലഭിക്കുന്നു. ഓരോ ദിവസവും അവിടെ ഒരു സെക്ഷന്‍ ആണ്, മഴ, വെയില്‍, ചൂട്, ശീതകാലത്തിന്റെ തണുപ്പ് എന്നിങ്ങനെയാണ്.

ഞാന്‍ ശരിക്കും കാലാവസ്ഥ മൂലം ബുദ്ധിമുട്ടിയിട്ടില്ല. ഞാന്‍ അതിനു വേണ്ടി പ്രത്യേക രീതിയില്‍ വസ്ത്രധാരണം ചെയ്തു. കാറ്റും മഴയും വളരെ സങ്കടകരമായിരുന്നു. എന്നദ്ദേഹം പറഞ്ഞു.

പ്രോ-ലൈഫ് ഓര്‍ഗനൈസേഷന്‍ ഗര്‍ഭച്ഛിദ്രം തടയുന്നതിനുള്ള നിസ്സഹകരണം മൂലം ഓപ്പറേഷന്‍ റെസ്‌ക്യൂയിലൂടെ 1989 ല്‍ വാന്‍ ഹെയുടെ പ്രാര്‍ത്ഥനയും ഉപവാസവും ആരംഭിച്ചു. കാനഡയിലെ ഓപ്പറേഷന്‍ റെസ്‌ക്യൂ നേതാവായിരുന്ന കുര്‍ദ് ഗെയ്‌ലിന്റെ മാതൃകയാണ് ഇദ്ദേഹത്തെ പ്രചോദിപ്പിച്ചത്. 1988 ലെ വേനല്‍ക്കാലത്ത് പാര്‍ലമെന്റി ഹില്‍ സന്ദര്‍ശിച്ച് സുപ്രീംകോടതിയുടെ മോര്‍ഗന്‍സ്റ്ററുടെ തീരുമാനത്തെ എതിര്‍ത്തു.

‘അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരായി സത്യത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യത്തേക്കാള്‍ മറ്റൊരു  ആയുധവുമില്ല എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.