ലത്തീൻ: മെയ് 03 വെള്ളി, യോഹ. 14: 6-11 ക്രൈസ്തവന്റെ കുറുക്കുവഴി

ജീവിതത്തിൽ കുറുക്കുവഴികൾ തേടുന്ന നമ്മുടെയൊക്കെ ജീവിതശൈലികൾക്കു മുമ്പിൽ ക്രിസ്തു തന്നെത്തന്നെ പിതാവിങ്കലേക്കുള്ള എളുപ്പവഴിയായി അവതരിപ്പിക്കുന്ന വചനഭാഗമാണ് യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം ആറു മുതലുള്ള തിരുവചനങ്ങൾ. ക്രിസ്തു തന്നെത്തന്നെ വഴിയും സത്യവും ജീവനുമായി ശിഷ്യരുടെ മുമ്പിൽ അവതരിപ്പിക്കുന്ന വചനഭാഗമാണിത്. പിതാവിനെ ഞങ്ങൾക്ക് കാട്ടിത്തരുക എന്ന ശിഷ്യരുടെ ആവശ്യത്തിന് ക്രിസ്തുവിന്റെ ഉത്തരം, തന്നിൽ പരിപൂർണ്ണമായി വിശ്വസിക്കുക എന്നുള്ളതായിരുന്നു.

ക്രൈസ്തവജീവിതം എന്നും ദൈവത്തെ അന്വേഷിക്കേണ്ട ഒരു ജീവിതമാണ്. ഓരോ ക്രൈസ്തവന്റെയും ലക്ഷ്യം എന്നും ഈ ലോകജീവിതത്തിന് അപ്പുറം നിത്യജീവൻ പ്രാപിക്കുക എന്നുള്ളതാണ്. ക്രിസ്തുവാകുന്ന സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് യഥാർഥ ക്രൈസ്തവജീവിതം നമുക്കു നയിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.