സീറോ മലബാര്‍ ഉയിർപ്പുകാലം അഞ്ചാം വെള്ളി മെയ് 03 യോഹ. 14: 1-6 കളകളുടെ ഉപമ

വിളകളും കളകളും വയലിലെ സാന്നിധ്യമാണ്. പക്ഷേ, യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ടതും വളരേണ്ടതും വിളകളാണ്. നമ്മുടെ ജീവിതത്തിലും കളകളും വിളകളും യാഥാര്‍ഥ്യമാണ്. നമ്മൾ ഏതിനെ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നതിലാണ് വിജയവും പരാജയവും അടങ്ങിയിരിക്കുന്നത്. കളകളെ ഭയപ്പെടാതെ, നമ്മിലുള്ള വിളകളെ വളര്‍ത്താന്‍ തുടര്‍ച്ചയായി ശ്രമിക്കുക.

വിളകൾ എന്നുവച്ചാൽ നമ്മുടെ ജീവിതത്തിലെ നന്മകളും പുണ്യങ്ങളുമാണ്. സമയവും ആയുസ്സും ആരോഗ്യവും അവയെ വളർത്താൻ ചിലവഴിക്കുക. അപ്പോൾ ശത്രു വിതയ്ക്കുന്ന എല്ലാ കളകളെയും അതിജീവിക്കാനും വിളകളെ നൂറുമേനി വളര്‍ത്താനും നമുക്കു സാധിക്കും. അങ്ങനെ നമ്മുടെ ജീവിതം ആത്മീയമായി ആനന്ദപ്രദമാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.