കോപത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന എട്ട് ബൈബിൾ ഉദ്ധരണികൾ

കോപം എന്ന വികാരം നമ്മെ പലതരത്തിൽ ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. കോപിക്കുമ്പോൾ, അത് ആ വ്യക്തിയെ മാത്രമല്ല, അവരുമായി ഇടപഴകുന്ന എല്ലാവരെയും സാരമായി ബാധിക്കുന്നു. കോപിക്കുന്നതിന്റെ അപകടങ്ങൾ മനസിലാക്കാനും സ്വർഗീയ പ്രചോദനത്തിലേക്ക് നോക്കേണ്ടത് പ്രധാനമാണെന്നു മനസിലാക്കാനും സഹായിക്കുന്ന ജ്ഞാനപൂർവ്വകമായ ചില ബൈബിൾ ഉദ്ധരണികൾ ചുവടെ ചേർക്കുന്നു.

  • കോപത്തില്‍ നിന്ന് അകന്നു നില്‍ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അത് തിന്മയിലേക്കു മാത്രമേ നയിക്കൂ (സങ്കീ. 37:8).
  • പെട്ടെന്നു കോപിക്കാത്തവന് ഏറെ വിവേകമുണ്ട്; മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു (സുഭാ. 14:29).
  • സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു (സുഭാ. 15:1).
  • രാജാവ് കോപിച്ചാല്‍ സ്ഥലംവിടാതെ അവിടെത്തന്നെ നില്‍ക്കണം; വിധേയത്വം വലിയ തെറ്റുകള്‍ക്കു പരിഹാരമായി ഭവിക്കും (സഭാപ്രസം. 10:4).
  • കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ (എഫേ. 4:26).
  • അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു (1 തിമോ. 2:8).
  • ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍ (കൊളോ 3:15).
  • എന്നാല്‍ കര്‍ത്താവേ, അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങ് ക്ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്തനുമാണ് (സങ്കീ. 86:15).

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.