ആധുനിക ലോകത്തിന് ദൈവം നൽകിയ സമ്മാനം ആണ് അൽഫോൻസാമ്മ: മാർ നെല്ലിക്കുന്നേൽ

ആധുനിക ലോകത്തിന് ദൈവം നൽകിയ സമ്മാനം ആണ് വിശുദ്ധ അൽഫോൻസാമ്മ എന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. അൽഫോൻസാമ്മ സാധാരണകാരുടെ പ്രതിനിധിയാണ് ജനിച്ചതും വളർന്നതും ജീവിച്ചതും സാധാരണക്കാരിയായിട്ടാണ് എന്നും അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി അദ്ദേഹം പറഞ്ഞു.

ജീവിത വിജയം നേടിയവരെല്ലാം സഹനത്തിന്റെ പാതയിൽ സഞ്ചരിച്ചവർ ആണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് വിശ്വസികൾ ആണ് അൽഫോൻസ്സാമ്മയുടെ അനുഗ്രഹത്തിനായി ഭരണങ്ങാനത്ത് എത്തി ചേരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.