ഫാ​​​ത്തി​​​മാ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വരെ വി​​​ശു​​​ദ്ധ​​​രാക്കുന്നു

ഫാ​​​ത്തി​​​മാ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തി​​​ന്റെ ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യ ഫ്രാ​​​ൻ​​​സെ​​​സ്കോ മാ​​​ർ​​​തോ​​​യെ​​​യും ജ​​​സീ​​​ന്താ മാ​​​ർ​​​തോ​​​യെ​​​യും വി​​​ശു​​​ദ്ധ​​​രാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു വ്യാ​​​ഴാ​​​ഴ്ച അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കും. അ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ ക​​​ൺ​​​സി​​​സ്റ്റ​​​റി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​മ​​​ക​​​ര​​​ണ തീ​​​യ​​​തി​​​യും അ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

പ​​​ത്തും ഒന്‍പതും വ​​​യ​​​സ് വരെ മാ​​​ത്രം ജീ​​​വി​​​ച്ച​​​വ​​​രാ​​​ണി​​​വ​​​ർ. ഈ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കും ഇ​​​വ​​​രു​​​ടെ ബ​​​ന്ധു ലൂ​​​സി​​​യ സാ​​​ന്‍റോ​​​സി​​​നും (പി​​​ന്നീ​​​ടു സി​​​സ്റ്റ​​​ർ ലൂ​​​സി​​​യ) ആ​​​ണ് 1917-മേ​​​യ് 13-നു ​​​പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. പി​​​ന്നീ​​​ടു പ​​​ല​​​വ​​​ട്ടം മാ​​​താ​​​വ് അ​​​വ​​​ർ​​​ക്കു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു. ഫാ​​​ത്തി​​​മാ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​ മേ​​​യ് 13-ന് ​​​പോ​​​ർച്ചു​​​ഗ​​​ലി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്.

ഫ്രാ​​​ൻ​​​സെ​​​സ്കോ 1919 ഏ​​​പ്രി​​​ലി​​​ലും ജ​​​സി​​​ന്താ 1920 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ലൂ​​​സി​​​യ മ​​​ഠ​​​ത്തി​​​ൽ ചേ​​​ർ​​​ന്നു. 2005 ലാ​​​ണ് സി​​​സ്റ്റ​​​ർ ലൂ​​​സി​​​യ​​​യു​​​ടെ മ​​​ര​​​ണം.ഇ​​​റ്റ​​​ലി​​​ക്കാ​​​ര​​​നാ​​​യ ക​​​പ്പൂ​​​ച്ചി​​​ൻ വൈ​​​ദി​​​ക​​​ൻ ആ​​​ഞ്ച​​​ലോ ഡ ​​​അ​​​ക്രി, സ്പാ​​​നി​​​ഷ് വൈ​​​ദി​​​ക​​​ൻ ഫൗ​​​സ്റ്റീ​​​നോ മി​​​ഹ്വേ​​​സ്, മെ​​​ക്സി​​​ക്കോ​​​യി​​​ലെ മൂ​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ, ബ്ര​​​സീ​​​ലി​​​ലെ 30 ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ കാ​​​ര്യ​​​വും വ്യാ​​​ഴാ​​​ഴ്ച അം​​​ഗീ​​​ക​​​രി​​​ക്കും.

കടപ്പാട്: ദീപിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.