വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 20 യോഹ. 1:29-34

“റൂഹാ പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഇറങ്ങിവന്ന്‌ അവന്‍റെ മേല്‍ ആവസിക്കുന്നത്‌ താന്‍ കണ്ടു എന്ന് യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി”
(യോഹ. 1:32).

ഈശോയെ സാക്ഷ്യപ്പെടുത്തുക എന്ന തന്റെ ദൗത്യം പൂർണ്ണതയിൽ നിറവേറ്റുന്ന യോഹന്നാൻ. റൂഹാ വന്നു വസിച്ചവനായിട്ടാണ് അവൻ ഈശോയെ മറ്റുള്ളവർക്ക് മുമ്പിൽ വെളിപ്പെടുത്തുന്നത്. ഈശോയെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കേണ്ടവരാണ് നാം. യോഹന്നാനുണ്ടായ റൂഹാ ഈശോയുടെ മേൽ വരുന്ന അനുഭവം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത് പരിശുദ്ധ കുർബാനയിലാണ്. അപ്പത്തിന്റെയും വീഞ്ഞിന്റെയും മേൽ റൂഹാ ആവസിച്ച് അവയെ ഈശോയുടെ തിരുശരീര-രക്തങ്ങളായ കുർബാനയാക്കിത്തീർക്കുന്നു. കുർബാനയുടെ മേൽ ആവസിക്കുന്ന റൂഹാ ആരാധകരായ നമ്മെയും വിശുദ്ധീകരിക്കുന്നുണ്ടെന്നറിയാം. റൂഹാദ്ക്കുദശായുടെ ശക്തിയാൽ നമുക്കും റൂഹാ ഇറങ്ങിവന്ന് അപ്പത്തെയും വീഞ്ഞിനെയും കുർബാനയാക്കിത്തീർത്തു എന്ന് ലോകത്തിന്റെ മുമ്പിൽ ദിവ്യകാരുണ്യത്തെ സാക്ഷ്യപ്പെടുത്താം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.