ലോകത്ത് 1.27 കോടി കോവിഡ് രോഗികൾ

ലോകത്ത് കോവിഡ്-19 ബാധിതർ 1.27 കോടി കവിഞ്ഞു. 5.64 ലക്ഷം പേർ മരിച്ചു. 75 ലക്ഷംപേർ രോഗമുക്തിനേടി. ശനിയാഴ്ചയും രണ്ടുലക്ഷത്തിലധികം പേർ രോഗികളായി. മൂവായിരത്തിലധികം പേർ മരിച്ചു.

യു.എസ്. (14,843), മെക്സിക്കോ (6891), റഷ്യ (6611), ബ്രസീൽ (3158), ഇറാൻ (2379), പാകിസ്താൻ (2752), സൗദി (2994), ബംഗ്ലാദേശ് (2686), ഇറാഖ് (2734), ഇൻഡൊനീഷ്യ (1671), കസാഖ്സ്താൻ (1708), ഒമാൻ (1083) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. മെക്സിക്കോ (665), റഷ്യ (188), യു.എസ്. (171), ഇറാൻ (188), പാകിസ്താൻ (65) എന്നിവിടങ്ങളിലാണ് കൂടുതൽ മരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.