വാക്‌സിൻ വിതരണത്തിൽ മുന്നിൽ ഇസ്രയേൽ; 10 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി

10 ലക്ഷത്തിലധികം പേർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകി ഇസ്രായേൽ. ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയ രാജ്യമാണ് ഇസ്രായേൽ. ഡിസംബർ 19-നാണ് ഇസ്രായേലിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഫൈസർ വാക്‌സിനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്.

ഒരു ദിവസം 1,50,000 പേർക്ക് വീതമാണ് വാക്‌സിൻ നൽകിവരുന്നത്. അറുപതിന് മുകളിൽ പ്രായമുളളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുന്നത്. ആരോഗ്യപരിപാലന സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രഥമഘട്ടത്തിലേക്കുളള ആളുകളെ തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരിയോടെ ഇസ്രയേൽ കോവിഡ് 19 നെ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. നിലവിൽ മൂന്നാം ദേശീയ ലോക്ഡൗണിലാണ് ഇസ്രയേൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.