അഫ്ഗാനിസ്ഥാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആശങ്കയിൽ: കാരിത്താസ്

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കുമ്പോൾ അത് ജീവകാരുണ്യ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാമെന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന് കാരിത്താസ് സംഘടന. മാനുഷിക പ്രതിസന്ധി ഗുരുതരമായിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തകരെയും ജീവകാരുണ്യ പ്രവർത്തകരെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമോ എന്നുപോലും പറയാൻ പറ്റില്ലെന്ന് സംഘടനാ നേതാവ് അലോഷ്യസ് ജോൺ പറഞ്ഞു. പ്രത്യേകിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ ഒരു ഉറപ്പുമില്ല.

ഒരു വശത്ത് മാനുഷിക പ്രതിസന്ധിയും മറുവശത്ത് രാഷ്ട്രീയ പ്രതിസന്ധിയുമുള്ള നിലവിലെ സാഹചര്യത്തിൽ അഫ്ഗാൻ ജനത പൂർണ്ണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ കൂടി കടന്നുപോകുന്നതിനിടയിലും സംഘടന, സാധിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുമെങ്കിലും കൂടുതലായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മതം ഒരു മാനദണ്ഡമല്ലെന്നും എന്നാൽ അത് തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. സഹായത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും സംഘടന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.