അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രൽ 200-ാം വാർഷികത്തിന്റെ തികവിൽ

അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രലായ ബാൾട്ടിമോറിന്റെ ബസിലിക്ക നിർമ്മിച്ചിട്ട് 200 വർഷം തികയുന്നു. 1789-ൽ റോം അമേരിക്കയിലെ കത്തോലിക്കർക്കായി രൂപത അനുവദിച്ചു നൽകിയപ്പോൾ ബാൾട്ടിമോറിലാണ് കത്തീഡ്രൽ നിർമ്മിക്കുവാൻ തീരുമാനിച്ചത്. 1821 മെയ് 31-ന് സമർപ്പിക്കപ്പെട്ട ഈ കത്തീഡ്രലിന്റെ വാർഷികദിനത്തിൽ ബാൾട്ടിമോർ ആർച്ച്ബിഷപ്പ് വില്യം ഇ. ലോറി നന്ദിസൂചകമായി ബസിലിക്കയിൽ പരിശുദ്ധ ബലിയർപ്പിക്കും.

“ഞങ്ങളുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടമായി ഈ കത്തീഡ്രൽ നിലകൊള്ളുന്നു. അമേരിക്ക മുഴുവന്റെയുമുള്ള വിശ്വാസത്തിൽ മാതൃകയായി നിലനിൽക്കുന്ന ഈ ദൈവാലയം സഭയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാണ്” – ബിഷപ്പ് പറഞ്ഞു.

അമേരിക്കയുടെ ക്രൈസ്തവ വിശ്വാസം എന്നതിലുപരി മതസ്വാതന്ത്ര്യത്തോടുള്ള അമേരിക്കൻ ജനതയുടെ ഭൗതികരൂപമാണത്. അത് പ്രകടമാക്കി കത്തീഡ്രൽ നിർമ്മിക്കുവാൻ അന്നത്തെ ബിഷപ്പായി ജോൺ കരോൾ വാസ്തുശില്പിയായ യുഎസ് ക്യാപിറ്റൽ ആർക്കിറ്റെക്റ്റ് ആയ ബെഞ്ചമിൻ ഹെന്ററി ലഡ്‌റോബിനെ നിയോഗിച്ചു. ബാൾട്ടിമോർ ഹാർബറിനു മുകളിലുള്ള ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കത്തീഡ്രലാണ് രാജ്യത്തെ ആദ്യത്തെ ബസിലിക്ക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.