ലോകത്തിലെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ സന്നദ്ധരായി വെനസ്വേലയിലെ സഭ 

എല്ലാ വർഷവും ഒക്ടോബർ മാസം മിഷൻ മാസമായി ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മിഷൻ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി സംഭാവനകൾ നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് വെനസ്വേലയിലെ കത്തോലിക്കാ സഭ. ഇതിനായി വെനസ്വേലയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ (OMP), വെനസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEV) മിഷനറി വകുപ്പുമായി ചേർന്ന്, മിഷനറി കാമ്പയിനായ ‘ഡൊമുണ്ട് 2021’ പ്രഖ്യാപിച്ചു.

പിഎംഎസ് -ന്റെ ദേശീയ ഡയറക്ടർ ഫാ. റിക്കാർഡോ ഗില്ലൻ, ഈ മിഷനറി മാസത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വിശദീകരിച്ചു. “മിഷനറി ക്യാമ്പയിൻ വിദൂരപ്രദേശങ്ങളിലും സങ്കീർണ്ണമായ സാഹചര്യങ്ങളിലും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറിമാരുമായി പ്രാർത്ഥിക്കാനും സഹകരിക്കാനുമുള്ള അവസരമാണ്” – ഫാ. ഗില്ലൻ വ്യക്തമാക്കി.

എല്ലാ ക്രിസ്ത്യാനികളും യേശുക്രിസ്തുവിന്റെ സുവിശേഷം എല്ലാ ജനതകളോടും പങ്കുവയ്ക്കുന്ന സഭയുടെ പ്രവർത്തനത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.