കെസിബിസി മീഡിയ കമ്മീഷന്റെ ജോൺ പോൾ അവാർഡ് സംവിധായകൻ ഷെയ്സൺ പി ഔസേഫിന്

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ‘ജോൺ പോൾ അവാർഡ് 2024’ ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ‘ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്’ ആണ് ഷെയ്സന്റെ ആദ്യ ചിത്രം.

മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുകയാണ് ഷെയ്സൺ പി ഔസേഫ്. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്കാർ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഓർമ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. മെയ്‌ 24 ന് കെസിബിസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.