ആയിരക്കണക്കിന് വയോധികരുമായും അവരുടെ കൊച്ചുമക്കളുമായും കൂടിക്കാഴ്ച നടത്താൻ മാർപാപ്പ

ഏപ്രിൽ 27-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇറ്റലിയിൽ നിന്നുള്ള വയോധികരും അവരുടെ കൊച്ചുമക്കളും അടങ്ങുന്ന സംഘവുമായി കൂടിക്കാഴ്ച നടത്താൻ ഫ്രാൻസിസ് മാർപാപ്പ. “ഒരു ലാളനയും പുഞ്ചിരിയും” എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിൽ പങ്കെടുക്കുവാനായി 6,000 വയോജനങ്ങളും അവരുടെ കൊച്ചുമക്കളും വത്തിക്കാനിൽ ഒത്തുചേരും.

ഇറ്റാലിയൻ ഓൾഡ് ഏജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടി പ്രാദേശിക സമയം രാവിലെ 8:30-ന് ആരംഭിക്കും. ഏകദേശം 40 മിനിറ്റിനുശേഷ, പോൾ ആറാമൻ ഹാളിൽ രണ്ട് മുത്തശ്ശിമാരുടെയും മൂന്ന് പേരക്കുട്ടികളുടെയും ജീവിതസാക്ഷ്യം ഫ്രാൻസിസ് പാപ്പ ശ്രവിക്കും. ഈ വർഷം ജൂലൈ 28- നാണ് ലോക വയോജന ദിനം.

ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായവർ ഉള്ള രാജ്യങ്ങളിൽ ഇറ്റലി രണ്ടാം സ്ഥാനത്താണ്. നാല് തലമുറകൾ ഒരുമിച്ച് ജീവിക്കുന്നുണ്ടെന്നും പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് വിൻസെൻസോ പഗ്ലിയ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രായമായവരോട് ഉള്ള പ്രത്യേക വാത്സല്യത്തെക്കുറിച്ചും ആർച്ചുബിഷപ്പ് അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.