ഡി. എസ്. റ്റി സാന്തോം പ്രൊവിൻസിനു പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയർ

ഡി. എസ്. റ്റി സന്യാസിനീ സമൂഹത്തിന്റെ സാന്തോം പ്രൊവിൻസിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി. ആഗ്നെറ്റ് കോരംകുഴയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു.

സി. ജ്യോതി മരിയ കോനൂർ, സി. ലിറ്റി വാഴയിൽ, സി. ലിനറ്റ് പരുത്തപ്പാറ, സി. ഷിൻസി ആട്ടാറുമാക്കേൽ എന്നിവരാണ് കൗൺസിലേഴ്‌സ്. പാലായിലെ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടന്ന പ്രൊവിൻഷ്യൽ സിനാക്സിസിൽ വച്ചാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.