തിരുപ്പിറവി

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

തിരിച്ചറിവുകൾ തീരുമാനങ്ങൾ ആകുമ്പോൾ ആണ് തിരുക്കുമാരൻ തിരുപ്പിറവി എടുക്കുന്നത്. മാതാവ്  തിരിച്ചറിവുകളെ തീരുമാനങ്ങൾ ആക്കിയപ്പോൾ അവളിൽ ഉണ്ണീശോ പിറവിയെടുത്തു. യൗസേപ്പിതാവ് തിരിച്ചറിവുകളെ തീരുമാനങ്ങൾ ആക്കിയപ്പോൾ ഉണ്ണീശോ സുരക്ഷിതനായി. ആട്ടിടയരും രാജാക്കന്മാരും ഒക്കെ അവരുടെ തിരിച്ചറിവുകളെ തീരുമാനങ്ങൾ ആക്കിയപ്പോൾ ഉണ്ണീശോയെ കാണുവാൻ സാധിച്ചു.

കഴിഞ്ഞ 25 ദിനങ്ങൾ ഒരു യാത്ര ആയിരുന്നു. ഉണ്ണീശോയെ കാണാൻ ഉള്ള യാത്ര. അത്  ഇന്നിവിടെ അവസാനിക്കുമ്പോൾ പ്രാർത്ഥിച്ച നിയോഗങ്ങളുടെ, ലഭിച്ച ചിന്തകളുടെ, വായിച്ച വചനങ്ങളുടെ, ചൊല്ലിയ സുകൃതജപങ്ങളുടെ ഒക്കെ വെളിച്ചത്തിൽ ജീവിതത്തെ വിലയിരുത്താൻ സാധിച്ചെങ്കിൽ, തിരിച്ചറിവുകൾ കിട്ടിയെങ്കിൽ ആ തിരിച്ചറിവുകളെ നല്ല  തീരുമാനങ്ങൾ ആക്കി മാറ്റാം, മാതാവിനെ പോലെ എന്നിലും ഉണ്ണീശോ പിറവിയെടുക്കട്ടെ. ആട്ടിടയരെ പോലെ  എനിക്കും ഉണ്ണീശോയെ കാണാൻ സാധിക്കട്ടെ.

ഓർമ്മിക്കുക, ക്രിസ്തുമസ് ദൗത്യം ആരംഭിക്കുന്നത് പൂജാ രാജാക്കന്മാർ കൊട്ടാരത്തിൽ തിരിച്ചെത്തിയ ശേഷമാണ്, ആട്ടിടയർ ആലയിൽ മടങ്ങി എത്തിയ ശേഷമാണ്. അതുകൊണ്ട് തിരുപ്പിറവിയുടെ ഈ വിശുദ്ധിയിൽ പരിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, തിരുപ്പിറവിമുതൽ തിരുവുത്ഥാനംവരെ തിരുഹിതംപോലെ ജീവിച്ച തിരുക്കുമാരന്റെ തിരുശരീരവും തിരുരക്തവും തിരുപ്പാഥേയമായി സ്വീകരിച്ചുകൊണ്ടു, തിരിച്ചറിവുകളെ തീരുമാനങ്ങളാക്കി, തിരുപ്പിറവിയുടെ ദൗത്യം നമുക്കും ആരംഭിക്കാം.

തിരുപ്പിറവിയുടെ മംഗളങ്ങൾ. ഉണ്ണീശോ അനുഗ്രഹിക്കട്ടെ.

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.