മെക്സിക്കോയിൽ ഭ്രൂണഹത്യയിൽ പൊലിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി ചാപ്പൽ

മെക്സിക്കോയിൽ ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുട്ടികളുടെ സ്മരണയ്ക്കായി ഒരു ചാപ്പൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഈ ചാപ്പൽ മാതാപിതാക്കളും അവരുടെ മരിച്ച കുഞ്ഞുങ്ങളും തമ്മിലുള്ള അനുരഞ്ജനത്തിനുള്ള ഒരു ഇടമായി മാറുന്നു. മെക്സിക്കൻ പ്രോ-ലൈഫ് അസോസിയേഷൻ ആയ ലോസ് ഇന്നസെന്റ്സ് ഡി മരിയ അടുത്തിടെ ഗ്വാഡലജാറയിൽ ആണ് ഈ ചാപ്പൽ ഉദ്ഘാടനം ചെയ്തത്.

ഓഗസ്റ്റ് 15 -ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗ്വാഡലജാറ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് കർദിനാൾ ജുവാൻ സാൻ‌ഡോവൽ ഇഗ്യൂസ് പങ്കെടുത്തു. ഈ സ്ഥലത്തെ അനുഗ്രഹിക്കുന്നതിനൊപ്പം, ഭ്രൂണഹത്യ ഭയാനകമായ ഒരു  കുറ്റകൃത്യമാണെന്ന ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി. ഇതുവരെ ഇവിടെ 267 പിഞ്ചു കുഞ്ഞുങ്ങളെയും നവജാതശിശുക്കളെയും അടക്കം ചെയ്തിട്ടുണ്ടെന്ന് ഡെൽ റിയോ പറഞ്ഞു.

“കത്തോലിക്കരായ നാം ഇത്രയും ഭീകരമായ ഒരു തിന്മയുടെയും വംശഹത്യയുടെയും മുന്നിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ, പിന്നെ ആരാണ് സംസാരിക്കുക? നാം മിണ്ടാതിരുന്നാൽ കല്ലുകൾ സംസാരിക്കുമോ?” -ഡെൽ റിയോ ചോദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.