ലോക വധശിക്ഷാ വിരുദ്ധ ദിനം: വധശിക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ വിദഗ്ധർ

ഒക്ടോബർ പത്തിന് ലോക വധശിക്ഷാ വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാ​ഗമായി, ലോകമെമ്പാടുമുള്ള വധശിക്ഷകൾ പൂർണ്ണമായും നിർത്തലാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധർ വ്യക്തമാക്കി. ജീവനുള്ള അവകാശമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും, എന്നാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ ഇപ്പോഴും പല രാജ്യങ്ങളിലും വധശിക്ഷ നടപ്പിലാക്കപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.

ലഭ്യമായ കണക്കുകൾ പ്രകാരം 2025-ൽ ലോകമെമ്പാടും കുറഞ്ഞത് 2,5508 ആളുകൾ വധശിക്ഷാ കാത്ത് കഴിയുന്നവർ ഉണ്ടായിരുന്നു. 2,334 പേർക്ക് പുതിയതായി വധശിക്ഷ വിധിക്കുകയും, 2,707 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു. 1981-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 78 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പല വധശിക്ഷാ വിധികളും ന്യായമായ വിചാരണാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടപ്പിലാക്കുന്നത്. പീഡനങ്ങൾ, ബലപ്രയോഗത്തിലൂടെയുള്ള കുറ്റസമ്മതങ്ങൾ, രാഷ്ട്രീയ സ്വാധീനം എന്നിവ ഇത്തരം കേസുകളിൽ പ്രകടമാണ്. തെറ്റായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാമെങ്കിലും, തെറ്റായി നടപ്പിലാക്കുന്ന വധശിക്ഷ ഇല്ലാതാക്കാനാവില്ല.

വധശിക്ഷ നിലവിലുള്ള എല്ലാ രാജ്യങ്ങളും ഉടൻ തന്നെ വധശിക്ഷ നടപ്പിലാക്കുന്നത് നിർത്തണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത കേസുകൾ പുനഃപരിശോധിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. ശിക്ഷാ നടപടികൾക്കപ്പുറം മനുഷ്യത്വത്തിനും ജീവനുള്ള അവകാശത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.