റോമിൽ വന്ധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഗ്രസിന് ലെയോ പാപ്പ തുടക്കം കുറിക്കും

പ്രത്യുൽപാദന ശേഷി, വന്ധ്യത, ലൈംഗികത, മനുഷ്യന്റെ പുനരുൽപാദനം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയവും നരവംശ ശാസ്ത്രപരവും ധാർമ്മികവുമായ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സമ്മേളനം റോമിൽ നടക്കും. ഒക്ടോബർ 16-ന് ഈ അന്താരാഷ്ട്ര കോൺഗ്രസിന് ലെയോ പതിനാലാമൻ മാർപാപ്പ തുടക്കം കുറിക്കും.

‘മനുഷ്യന്റെ മഹത്വം: പ്രത്യുൽപാദന ശേഷി സംരക്ഷിക്കുക, വന്ധ്യതയ്ക്ക് പരിഹാരം കാണുക’ എന്ന പേരിലുള്ള ഈ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റിയുടെ റോം കാമ്പസിലാണ് നടക്കുന്നത്. വത്തിക്കാന്റെ അറിയിപ്പ് പ്രകാരം, ബൊലോഗ്ന ആർച്ച് ബിഷപ്പും ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ മത്തിയോ സുപ്പി അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം, വത്തിക്കാനിൽ നടക്കുന്ന കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.

ഐഎസ്‌ഐ-പോൾ VI ഫൗണ്ടേഷൻ, സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റി, ടോണിയോളോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ സ്റ്റഡീസ്, അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഫൗണ്ടേഷൻ എന്നിവയും സഭയുമായി ബന്ധപ്പെട്ട മറ്റ് അക്കാദമിക, സാംസ്കാരിക സ്ഥാപനങ്ങളും ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.