‘വിളക്ക്’ ക്രിസ്ത്യൻ ഗസൽ സന്ധ്യ ഇന്ന് വൈകിട്ട് പാലായിൽ

വിശുദ്ധ വാരത്തിൽ വിശുദ്ധ ഈണങ്ങളുടെ വിരുന്നൊരുക്കി ക്രിസ്ത്യൻ ഗസൽ സന്ധ്യ ‘വിളക്ക്’ ഇന്ന് വൈകിട്ട് ഏഴു മണിക്ക് പാലാ സെന്റ് തോമസ് കോളേജ് എ.സി ഓഡിറ്റോറിയത്തിൽ വച്ചുനടക്കും. ഫാ. സൈജു തുരുത്തിയിൽ എം സി ബി എസ്,  സിബിച്ചൻ ഇരിട്ടി എന്നിവരാണ് ഈ ഗസലിന് നേതൃത്വം നൽകുന്നത്.

ഈ ഗസൽ സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. എം സി ബി എസ് എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിലാണ് ഈ ഗസൽ സന്ധ്യ നടത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.