ഉദ്യാനകന്യക – മനോഹരമായ മരിയൻ ഗാനം

റോസിനാ പിറ്റി എഴുതി ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ് സംഗീതം നിർവഹിക്കുന്ന അതിമനോഹരമായ മരിയൻ ഗാനമാണ് ഉദ്യാനകന്യക. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ബൈബിൾ റഫറൻസുകളും വിശേഷണങ്ങളും നിറഞ്ഞതാണ് ഈ ഗാനം.

“അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്റെ സോദരി; എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്രവച്ച നീരുറവ.” ഉത്തമഗീതത്തിൽ പ്രതിപാദിക്കുന്ന അടച്ചുപൂട്ടിയ ഉദ്യാനം മറിയം ആണെന്ന് സഭാപിതാക്കന്മാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്. അതായത്, ദൈവം മാത്രം സഞ്ചരിച്ച, ദൈവം മാത്രം പദചലനം ചെയ്ത ഉദ്യാനമാണ് പരിശുദ്ധ മറിയം. മറ്റാർക്കും തുറന്നുകൊടുക്കാതെ ദൈവത്തിനു മാത്രം തുറക്കപ്പെട്ട അടഞ്ഞ ഉദ്യാനം എന്ന അതിശ്രേഷ്ഠ്മായ വിശേഷണം കന്യകയായ മറിയത്തിനു ഏറെ യോജിച്ച പദമാണ് .

പരിശുദ്ധ അമ്മയുടെ സ്വഭാവത്തെ ഓരോ വരിയിലും അതിമനോഹരമായി വർണ്ണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് റോസിനാ.

ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ്-ന്റെ ഗാനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക: 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.