
ചങ്ങനാശേരി അതിരൂപതയുടെ തീർഥാടന കേന്ദ്രമായ പാറേൽ മരിയൻ പള്ളിസമുച്ചയത്തിന്റെ കൂദാശാകർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണ തിരുനാൾ ദിനമായ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം മർത്ത് മറിയം വലിയ പള്ളി കൂദാശ ചെയ്യുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. ഡിസംബർ 24 വ്യാഴാഴ്ച വരെയാണ് വിവിധ കൂദാശാചടങ്ങുകൾ നടക്കുക.
പ്രധാന കൂദാശാ ചടങ്ങുകൾ
2026 നവംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം മർത്ത് മറിയം വലിയ പള്ളി കൂദാശ ചെയ്യുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
2026 നവംബർ 22 ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ കൽക്കുരിശ് ആശീർവദിക്കും.
2026 നവംബർ 22 ഞായറാഴ്ച രാവിലെ 9.30 ന് മാർ തോമസ് പാടിയത്ത് പുതിയ കൊടിമരം ആശീർവദിക്കും.
2026 നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അമലോദ്ഭവ മാതാ പള്ളി കൂദാശ ചെയ്യുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
2026 നവംബർ 25 ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് ആർച്ച്ബിഷപ്പ് കൊച്ചേരി നിത്യാരാധനാ ചാപ്പലും കുമ്പസാരക്കൂടുകളും ആശീർവദിക്കും.
2026 ഡിസംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കർദിനാൾ മാർ ജോർജ് കൂവക്കാട് എമ്മേ ദ് മിശിഹാ ക്രിപ്റ്റ് ദൈവാലയം (ഭൂഗർഭ കപ്പേള) കൂദാശ ചെയ്യുകയും തിരുശേഷിപ്പുകൾ സ്ഥാപിക്കുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.




