പരിശുദ്ധ കുർബാനയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്ന മൂന്ന് കാര്യങ്ങൾ

പരിശുദ്ധ കുർബാന സ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ്. ജൂൺ 15-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചു നടന്ന പൊതുസദസ്സിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാനയെക്കുറിച്ച് വിശ്വാസികളോട് മൂന്ന് കാര്യങ്ങൾ പങ്കുവച്ചു. അവ ചുവടെ ചേർക്കുന്നു.

1. പരിശുദ്ധ കുർബാന കൃപയുടെ നീർച്ചാലാണ്. അത് ജീവിതപാതകൾക്ക് വെളിച്ചം നൽകുന്നു.

2. സഹനങ്ങളുടെ നടുവിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ പരിശുദ്ധ കുർബാന നമ്മെ സഹായിക്കുന്നു.

3. ഓരോ ദിവസത്തെയും ക്ലേശങ്ങളിൽ പരിശുദ്ധ കുർബാന നമുക്ക് ശാശ്വതമായ ആശ്വാസം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.