നിർമ്മിത ബുദ്ധിയുടെ (AI) ഭീഷണികളിൽ പരിഭ്രാന്തിയില്ല; എന്നാൽ മുന്നറിയിപ്പുകൾ ഗൗരവമായി കാണണം: ലെയോ പാപ്പ

നിർമ്മിത ബുദ്ധി (AI) സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകൾ വ്യാജവാർത്തകളല്ലെന്നും അവ ഗൗരവമായി കാണണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസ് സന്ദർശനത്തിനുശേഷം റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

“ആരെങ്കിലും എന്നോട് എഐയെക്കുറിച്ച് ഭയന്നാണോ ജീവിക്കുന്നത് എന്ന് ചോദിച്ചാൽ, അല്ല എന്നാണ് എന്റെ മറുപടി. രാത്രിയിൽ എനിക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക രംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ വ്യാജമല്ലെന്നും അവയെ ഗൗരവമായി കാണണമെന്നും ഞാൻ വിശ്വസിക്കുന്നു” മാർപാപ്പ വ്യക്തമാക്കി. കൂടാതെ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന്റെ അന്തസ്സിനും ധാർമ്മിക മൂല്യങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം എന്നും എഐ മനുഷ്യന്റെ വിവേകത്തിനും ആത്മാവിനും പകരമാകില്ലെന്നും, ആഗോളതലത്തിൽ ഇതിന്റെ ഉപയോഗത്തിന് വ്യക്തമായ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ആവശ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.

മൂന്നു മിനിറ്റ് നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ എഐ വിഷയത്തിന് പുറമെ, ദയാവധം (End-of-life issues), സഭയിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള നടപടികൾ എന്നിവയെക്കുറിച്ചും മാർപാപ്പ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.