സീറോമലബാർ ‘സഭാതാരം’ അവാർഡ്

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നൽകുന്ന അൽമായർക്കായി സീറോമലബാർ മെത്രാൻ സിനഡ് ഏർപ്പെടുത്തിയിരിക്കുന്ന ‘സഭാതാരം’ അവാർഡിന് തൃശൂർ അതിരൂപതാംഗമായ ശ്രീ. സന്തോഷ് കരുമാത്രയെയും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ശ്രീ. ജേക്കബ് പൈനാടത്തിനെയും സീറോമലബാര്‍ മെത്രാൻ സിനഡ് തെരഞ്ഞെടുത്തു.

2026 ഓഗസ്റ്റ് 17 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനമാണ് ഇരുവരെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്. 2027 ജൂലൈ മൂന്നിന് സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്റാന-സഭാദിനാഘോഷങ്ങളിലായിരിക്കും അവാർഡ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.