സീറോമലബാർ സഭാ ആസ്ഥാനത്ത് നവംബർ 24ന് പൗരോഹിത്യ സുവർണ, രജത ജൂബിലി ആഘോഷം

പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോമലബാർ സഭയുടെ ക്ലെർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. 2026 നവംബർ 24 രാവിലെ 10 മുതൽ ആണ് ചടങ്ങുകൾ നടക്കുന്നത്. സീറോമലബാർ സഭയുടെ ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, സഭാ ചാൻസലർ ഫാ എബ്രഹാം കാവിൽപുരയിടത്തിൽ, ക്ലെർജി കമ്മീഷന്റെ സെക്രട്ടറി ഫാ ടോം ഓലിക്കരോട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

രാവിലെ 9.45 ന് മേജർ ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് ജൂബിലേറിയൻസിന് ആശംസകൾ അർപ്പിക്കുന്ന പൊതുസമ്മേളനം നടക്കും. സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ വളർച്ചയ്ക്കായി ദീർഘകാലം ശുശ്രൂഷ ചെയ്ത വൈദികരുടെ സമർപ്പണജീവിതത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമായിരിക്കും സഭ ആസ്ഥാനത്തു നടക്കുന്ന ജൂബിലി ആഘോഷം.

ഫാ. ടോം ഓലിക്കരോട്ട്
പി. ആർ. ഓ., സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.