കഥകൾ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

എല്ലാവരെയും എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന നൂലാണ് കഥകളെന്ന് ഫ്രാൻസിസ് പാപ്പാ. ‘ദ വീവിങ് ഓഫ് ദ വേൾഡ്’ എന്ന പ്രസിദ്ധീകരണത്തിന് എഴുതിയ ഉപസംഹാരത്തിലാണ് പാപ്പാ ഇപ്രകാരം പറയുന്നത്.

“പൊട്ടാത്ത നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒന്നാണ് കഥകൾ. അത് ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്നു. വിശ്വാസവും പ്രത്യാശയും മുറുകെപിടിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് കഥകൾ” – പാപ്പാ കുറിച്ചു. നമ്മൾ പരസ്പരം കൈമാറുന്ന കഥകളാണ് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ബന്ധിപ്പിക്കുന്നതെന്ന അമേരിക്കൻ എഴുത്തുകാരിയായ ഡോണ ടാർട്ടിന്റെ വാക്കുകളും മാർപാപ്പ ഇവിടെ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘കഥകൾ രക്ഷയിലേക്കുള്ള പാത’ എന്ന വിഷയത്തെക്കുറിച്ച് 44 എഴുത്തുകാരുടെയും കലാകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും പത്രപ്രവർത്തകരുടെയും അഭിപ്രായങ്ങളുടെ സമാഹാരമാണ് ഈ പ്രസിദ്ധീകരണം. 240 പേജുകളുള്ള ഈ പുസ്തകം ‘ഒസർവത്തോറെ റൊമാനോ’ യുടെ ഡയറക്ടർ ആൻഡ്രിയ മോണ്ടയാണ് എഡിറ്റ് ചെയ്തത്. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസും (എൽഇവി) സലാനി പബ്ലിക്കേഷൻസും ചേർന്ന് മെയ് 26-നാണ് ഈ പുസ്തകം പുറത്തിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.