ജൂലൈ മാസത്തെ പ്രത്യേക പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു

ഈ ജൂലൈ മാസം മുഴുവൻ മനുഷ്യജീവിതത്തോടുള്ള ആദരവിനും അതിന്റെ സംരക്ഷണത്തിനും വേണ്ടി പ്രത്യേകം പ്രാർഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഈശോസഭക്കാരെ ചുമതലപ്പെടുത്തിയിട്ടുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രാർഥനാശൃംഖലയായ ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക്’ ആണ് മാർപാപ്പയുടെ ഈ മാസത്തെ പ്രാർഥനാ നിയോഗം പരസ്യപ്പെടുത്തിയത്.

“മനുഷ്യജീവിതത്തെ ദൈവത്തിന്റെ ദാനമായി തിരിച്ചറിഞ്ഞുകൊണ്ട്, അതിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള ആദരവിനും സംരക്ഷണത്തിനുമായി നമുക്ക് പ്രാർഥിക്കാം” – പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാ മാസങ്ങളിലുമുള്ള പ്രാർഥനാ നിയോഗങ്ങൾ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ ദീർഘമായ സിനഡൽ വിവേചന പ്രക്രിയയുടെ ഫലമായാണ് ഈ പ്രാർഥനാ നിയോഗങ്ങൾ രൂപപ്പെടുന്നത്. വത്തിക്കാന്റെ വിവിധ വകുപ്പുകളിൽ നിന്നും മറ്റ് സേവന വിഭാഗങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.