വി. മരിയ ഗൊരേത്തിയുടെ നവനാള്‍ പ്രാര്‍ത്ഥന – മൂന്നാം ദിനം

ക്ഷമയുടെ മാതൃകയായ വി. മരിയാ ഗൊരേത്തീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

പതിനൊന്നാം വയസിലും ക്രൂരമായി ആക്രമിച്ച വ്യക്തിയോട് അങ്ങ് ക്ഷമിച്ചുവല്ലോ. ശപിക്കുന്നതിനും ശകാരിക്കുന്നതിനും പകരം അങ്ങ് ആ വ്യക്തിക്ക് സ്വര്‍ഗ്ഗം ആശംസിച്ചുവല്ലോ. അത്രമേല്‍ ശത്രുക്കളെ സ്‌നേഹിക്കാന്‍ അങ്ങ് മനസ്സായല്ലോ. ഇപ്രകാരം ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൃപക്കായി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ. ദ്രോഹിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം ആശംസിക്കാന്‍ എനിക്കും സാധിക്കട്ടെ.

എന്നെയും മറ്റുള്ളവരേയും വേദനിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവരോട് ഏറ്റവും എളുപ്പത്തില്‍ ക്ഷമിക്കാന്‍ സാധിക്കുന്നതിനു വേണ്ടി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ. പൂര്‍വ്വകാലത്തിലെ മുറിപ്പെടുത്തുന്ന ഓര്‍മ്മകളെല്ലാം മറന്ന് കാരുണ്യത്തിന്റെ വഴിയിലൂടെ നടക്കാന്‍ അതുവഴി സാധിക്കട്ടെ. എന്റെ പ്രത്യേക നിയോഗം (ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിനു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.