
“…തളർവാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു” (വാക്യം 1).
കരുണാനിധിയായ ദൈവം, ഒരു നരബലി എന്നുമാത്രമല്ല മനുഷ്യജീവിതത്തിൽ ഒരു ചെറിയ വേദന പോലും നൽകാൻ ആഗ്രഹിക്കുന്നില്ല. അബ്രാഹത്തിന്റെ പുത്രനായ ‘ഇസഹാക്ക്’ മനുഷ്യൻ ബലികഴിക്കേണ്ട താൽപര്യങ്ങളുടെ ഒരു പ്രതീകമാണ്. മകനായ ഇസഹാക്കിനെ ബലികഴിക്കാൻ ദൈവം ആവശ്യപ്പെടുന്നതിന്റെ പ്രതീകാത്മകമായ അർഥം, ദൈവവുമായുള്ള സംസർഗത്തിന് തടസം സൃഷ്‌ടിക്കുന്ന സ്വാര്‍ഥതാൽപര്യങ്ങളെ ബലികഴിക്കാനായുള്ള ക്ഷണമാണ്.
ബലികളും സമര്‍പ്പണവും ആവശ്യപ്പെടുന്ന ഒന്നാണ് വിശ്വാസജീവിതം. ബലിക്കായി മോറിയ മലയിലേക്കു പോകുന്ന അബ്രാഹം, കൈയിൽ കത്തിയും തീയും കരുതുന്നതുപോലെ തളർവാതം പിടിപെട്ടവനെ മറ്റുള്ളവർ കരങ്ങളിൽ വഹിക്കുകയാണ്.
വിശ്വാസജീവിതപാതയിൽ ബലികളും സമര്‍പ്പണവും ദൈവം അനുവദിക്കുന്നത് ഒരു ശിക്ഷ (Punishment) ആയിട്ടല്ല. മറിച്ച്, ആത്മീയശുദ്ധീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും ‘ശിക്ഷണം’ (discipline) ആയിട്ടാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




