ക്രൈസ്തവ ഐക്യം പുനഃസ്ഥാപിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ അടിയന്തരാവശ്യം: ഫ്രാൻസിസ് മാർപാപ്പ

ക്രൈസ്തവ ഐക്യം പുനഃസ്ഥാപിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ അടിയന്തരാവശ്യം ആണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിയോ ഒന്നാമന് എഴുതിയ കത്തിലാണ് പാപ്പാ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

കത്തോലിക്കരും ഓർത്തഡോക്സ് ക്രൈസ്തവരും ഒരു ദിവസം, ഒരേ കുർബാന മേശയിൽ ഒത്തുകൂടാൻ പ്രാപ്തരാക്കുന്ന പൂർണ്ണമായ കൂട്ടായ്മ കൈവരിക്കാൻ ശ്രമിക്കുന്നതിന് മാർപാപ്പ നന്ദി രേഖപ്പെടുത്തി. “യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കുമിടയിലും സമ്പൂർണ്ണ കൂട്ടായ്മ പുനഃസ്ഥാപിക്കുക എന്നത് ഓരോ ക്രൈസ്തവനും ആഗ്രഹിക്കുന്ന കാര്യമാണ്. കാരണം എല്ലാവരുടെയും ഐക്യം ദൈവഹിതം മാത്രമല്ല, ഇന്നത്തെ ലോകത്തിൽ അടിയന്തര ആവശ്യവുമാണ്” – നവംബർ 30-ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വി. അന്ത്രയോസിന്റെ തിരുനാൾ ദിനത്തിൽ എല്ലാ വർഷവും എക്യുമെനിക്കൽ പാത്രിയാർക്കിസിനു ഫ്രാൻസിസ് മാർപാപ്പ സന്ദേശം അയക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.