ഭക്ഷണമേശയിലെ പ്രാർഥന വിശ്വാസത്തിന്റെ പ്രകടനം: ലെയോ പതിനാലാമൻ മാർപാപ്പ

​ഭക്ഷണമേശയിലെ പ്രാർഥന അനുദിന ജീവിതത്തിലെ ലളിതമായ വിശ്വാസപ്രഖ്യാപനവും ദിവ്യകാരുണ്യത്തിന്റെ സൗന്ദര്യം പങ്കുവെക്കാനുള്ള മാർഗവുമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പ്രസ്താവിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥന മധ്യേ സംസാരിക്കുകയായിരുന്നു പാപ്പ.

യേശു അപ്പവും മീനും സമൃദ്ധമായി നൽകിയ സുവിശേഷ സംഭവം അനുസ്മരിച്ച മാർപാപ്പ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച നമ്മുടെ ആവശ്യങ്ങളെയും വിശപ്പിനെയും നിറവേറ്റുന്ന അനുഭവമാണെന്ന് വ്യക്തമാക്കി. പങ്കുവെക്കലിലൂടെയല്ലാതെ കാര്യങ്ങൾ ശേഖരിച്ചുവെക്കുന്നതും പാഴാക്കുന്നതും ‘ദുരാഗ്രഹം’ എന്ന ആത്മീയ രോഗത്തിന്റെ ഭാഗമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളും അസമത്വങ്ങളും നിറഞ്ഞ ലോകത്ത് കരുണയോടെ സഹജീവികളിലേക്ക് കൈനീട്ടാൻ ക്രിസ്തുവിന്റെ അദ്ഭുതം നമ്മെ പഠിപ്പിക്കുന്നു. ഒഴിവുകാലങ്ങൾ പോലും പാവപ്പെട്ടവരെ സഹായിക്കാനും സാഹോദര്യം വളർത്താനുമുള്ള അവസരമാക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.