“യൂറോപ്പിലുടനീളം നിങ്ങൾക്കുണ്ടായ വളർച്ചയിൽ ഞാൻ ഏറെ സന്തോഷിക്കുന്നു”: സീറോ മലബാർ സഭാ വിശ്വാസികളോട് ലെയോ പാപ്പ 

യൂറോപ്പിലുടനീളം സീറോ മലബാർ സഭയ്ക്കുണ്ടായ വളർച്ചയിൽ ഏറെ സന്തോഷിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. നവംബർ ഒന്നിന് ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“റോമാക്കാരായ ജനങ്ങളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു! സീറോ-മലബാർ സഭാ വിശ്വാസികളെയും അവരുടെ മേലധ്യക്ഷന്മാരെയും സ്വാഗതം ചെയ്യുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. പ്രിയ സുഹൃത്തുക്കളെ, യൂറോപ്പിലുടനീളം നിങ്ങളുടെ സമൂഹങ്ങൾക്കുണ്ടായ വളർച്ചയ്ക്ക് നിങ്ങളോടൊപ്പം ചേർന്ന് ഞാൻ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.” പാപ്പ കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭയുടെ ആഗോള തലത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള ഒരു അംഗീകാരമാണ് പാപ്പയുടെ ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.