കോംഗോയിൽ എബോള വ്യാപനം രൂക്ഷം; മരണം 5,300 കടന്നു

ആഫ്രിക്കയിൽ പടർന്നുപിടിച്ച പുതിയ എബോള ബാധയിൽ മരിച്ചവരുടെ എണ്ണം 5,300 കടന്നതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സി.ഡി.സി) അറിയിച്ചു. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (ഡി.ആർ.സി).

ഈ വർഷം മെയ് പകുതിയോടെയാണ് ഡി.ആർ.സി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ എബോള വ്യാപനം പ്രഖ്യാപിച്ചത്. ആഫ്രിക്ക സി.ഡി.സിയുടെ കണക്കുകൾ പ്രകാരം ഇതുവരെ 5,376 പേരാണ് രോഗബാധമൂലം മരണപ്പെട്ടത്. ഇതിൽ 5,372 പേരും ഡി.ആർ.സിയിൽ നിന്നുള്ളവരാണ്. കെനിയയിലും ഉഗാണ്ടയിലും രണ്ട് പേർ വീതവും മരണപ്പെട്ടു.

വൈറസ് ബാധ ഡി.ആർ.സി, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലായി 10,444 പേരെയാണ് ബാധിച്ചത്. സമീപ മാസങ്ങളിൽ വൈറസ് പലതവണ രാജ്യത്തിന്റെ അതിർത്തികൾ കടന്നിട്ടുണ്ട്. ഉഗാണ്ടയിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഓഗസ്റ്റിൽ രാജ്യത്തെ എബോള വിമുക്തമായി പ്രഖ്യാപിച്ചു. കെനിയയിൽ ഒക്ടോബറിൽ ഒൻപത് രോഗബാധയും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നൈജീരിയയിലും ഫ്രാൻസിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.