ഭയം നമ്മുടെ ദൈനംദിന ശത്രു: ഫ്രാൻസിസ് മാർപാപ്പ

ഭയത്തിന്റെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരണമെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 18- ന് വത്തിക്കാനിൽ നടന്ന ‘റെജീന കോലി’ പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആദ്യം പറഞ്ഞത് ഭയപ്പെടരുത് എന്നാണ്. നിങ്ങളുടെ ഭയത്തിന്റെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരിക. ഭയം എപ്പോഴും നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ പതിയിരിക്കുന്നു”- പാപ്പാ പറഞ്ഞു. ഭയം പലപ്പോഴും നമ്മെ പല കാര്യങ്ങളിലും നിന്ന് പിന്തിരിപ്പിക്കുന്നു. ഭയത്തെ മറിക്കടക്കാൻ ക്രിസ്തു പറയുന്ന മാർഗ്ഗം ഉത്ഥിതനെക്കുറിച്ച് പ്രഘോഷിക്കുക എന്നതാണ്. സ്വയമേവ ഒന്നും ചെയ്യാൻ പ്രാപ്തിയില്ല എന്ന് ഭയപ്പെടുന്നവരോടും അതിനെ അതിജീവിക്കാൻ ക്രിസ്തു അനുശാസിക്കുന്ന മാർഗ്ഗവും ഇതു തന്നെയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ധനമോഹം പലപ്പോഴും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ നിന്ന് ഒരുവനെ പിന്തിരിപ്പിക്കുന്നു. ക്രിസ്തുവിനെപ്പോലെ തന്നെ ധനത്തെയും മനുഷ്യർ ആരാധിക്കുകയാണ്. എന്നാൽ ധനമോഹം ഒരുവനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ധനത്തെ ആരാധിക്കാനുള്ള പ്രവണത വീണ്ടും നമ്മെ ശവകൂടിരത്തിലേക്ക് നയിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.