ഫെബ്രുവരി ആദ്യവാരം റോമിലെ വൈദികാർഥികളെ കാണാൻ ലെയോ പാപ്പ എത്തും

2027 ഫെബ്രുവരി ആറിന് പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിലെ വൈദികാർഥികളെ ലെയോ പതിനാലാമൻ മാർപാപ്പ കാണും. സെന്റ് ജോൺ ലാറ്ററൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയിൽ എത്തിച്ചേരുന്ന മാർപാപ്പയെ റോം വികാരി ജനറൽ കർദിനാൾ ബാൽദോ റെയ്നയും റെക്ടർ മോൺസിഞ്ഞോർ സിമോൺ റെന്നയും ചേർന്ന് സ്വീകരിക്കും.

വിശ്വാസമാതാവിനായി സമർപ്പിച്ചിരിക്കുന്ന ചെറിയ ചാപ്പലിൽ പ്രാർഥനയ്ക്കായി എത്തുന്നതിന് മുൻപ്, വൈദികാർഥികളുമായി ലെയോ പാപ്പ സംസാരിക്കും. “റോമിന്റെ മെത്രാനെ കാണാൻ കഴിയുന്നത് നമ്മുടെ രൂപതയ്ക്കും, ദൈവവിളി തിരിച്ചറിയുന്നതിന്റെയും പൗരോഹിത്യ പരിശീലനത്തിന്റെയും പാതയിലൂടെ നീങ്ങുന്നവർക്കും വലിയ സന്തോഷമായിരിക്കും,” കർദിനാൾ റെയ്ന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.