ഉറുഗ്വേയിലെ പെയ്സാൻഡു സന്ദർശനത്തിനിടെ ലോകസമാധാനത്തിനായി കൈകോർക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഔവർ ലേഡി ഓഫ് ദി റോസറി കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.
ഏകദൈവത്തിലുള്ള വിശ്വാസം ജനങ്ങളെ സമാധാന ശ്രമങ്ങളിൽ ഒന്നിച്ചുനിർത്തുമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ‘മാറ്റെ’ (Mate) അതായത് ചായ പങ്കുവെക്കുന്ന പ്രാദേശിക സംസ്കാരം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണെന്നും, ഇത്തരം കൊച്ചു കാര്യങ്ങൾ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ബസിലിക്കയിൽ പ്രത്യേക ഫലകം അനാച്ഛാദനം ചെയ്ത ശേഷം പാപ്പ തലസ്ഥാനമായ മോന്തെവിദിയോയിലേക്ക് മടങ്ങി. 1860 -ൽ നിർമ്മാണം ആരംഭിച്ച ഈ ചരിത്രപ്രസിദ്ധമായ ദേവാലയത്തിന് 1949 -ലാണ് ‘മൈനർ ബസിലിക്ക’ പദവി ലഭിച്ചത്.




