
ഇക്കൊല്ലവും ലെയോ പതിനാലാമൻ പാപ്പ കാസിൽ ഗാൻഡോൾഫോയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കും. അവിടെയുള്ള സെന്റ് തോമസ് ഓഫ് വില്ലനോവ ഇടവകയിൽ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ പാപ്പ ദിവ്യബലി അർപ്പിക്കുകയും ആഞ്ചെലൂസ് പ്രാർഥന നയിക്കുകയും ചെയ്യും.
ഓഗസ്റ്റ് 12 വൈകുന്നേരത്തോടെ കാസിൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ ഓഗസ്റ്റ് 18 ചൊവ്വാഴ്ച വരെ അവിടെ തുടരും. കഴിഞ്ഞ വർഷത്തെപ്പോലെ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തുമണിക്ക് കാസിൽ ഗാൻഡോൾഫോയിലെ സെന്റ് തോമസ് ഓഫ് വില്ലനോവ പൊന്തിഫിക്കൽ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ കാർമ്മികത്വം വഹിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം പാപ്പ ആഞ്ചെലൂസ് പ്രാർഥന നയിക്കും.




