തദ്ദേശീയരെ സ്വീകരിക്കാൻ ഞാൻ യേശുവിന്റെ നാമത്തിൽ കാനഡയിലേക്ക് പോകുന്നു: പാപ്പാ

തദ്ദേശവാസികളെ കാണാനും ആലിംഗനം ചെയ്യാനും യേശുവിന്റെ നാമത്തിൽ താൻ കാനഡയിലേക്ക് പോവുകയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ്‌ പ്രാർത്ഥനയ്ക്കിടെയാണ് പാപ്പാ കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ കാര്യം സൂചിപ്പിച്ചത്.

ജൂലൈ 24 മുതൽ 29 വരെയാണ് പാപ്പായുടെ കാനഡ പര്യടനം. അവിടെ പാപ്പാ കനേഡിയൻ തദ്ദേശീയ ഗ്രൂപ്പുകളിലെ അംഗങ്ങൾ, റസിഡൻഷ്യൽ സ്കൂൾ ദുരുപയോഗം അതിജീവിച്ചവർ, കത്തോലിക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. “അടുത്ത ഞായറാഴ്ച, ദൈവം ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ കാനഡയിലേക്ക് പോകും. ആ രാജ്യത്തെ എല്ലാ നിവാസികളെയും അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാനഡയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് അറിയാവുന്നതുപോലെ, തദ്ദേശീയരായ ജനങ്ങളെ കാണാനും ആലിംഗനം ചെയ്യാനും യേശുനാമത്തിൽ ഞാൻ എത്തുകയാണ്” – പാപ്പാ പറഞ്ഞു.

ഇപ്പോൾ ഞാൻ ഒരു തീർത്ഥാടനം നടത്താൻ പോകുന്നു. ദൈവകൃപയാൽ, ഇതിനകം ഏറ്റെടുത്തിട്ടുള്ള രോഗശാന്തിയുടെയും അനുരഞ്ജനത്തിന്റെയും പാതയിലേക്ക് ഇതും സംഭാവന ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.