കീവ് ഉടൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് ഫ്രാൻസിസ് പാപ്പാ

കീവ് ഉടൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് ഫ്രാൻസിസ് പാപ്പാ. അടുത്തിടെ മാൾട്ടയിലേക്കുള്ള യാത്രയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ തന്റെ ഉക്രൈൻ സന്ദർശനത്തെക്കുറിച്ച് പാപ്പാ വെളിപ്പെടുത്തിയിരുന്നു.

“സന്ദർശന സാധ്യത പൂർണ്ണമായി തള്ളിക്കളയാൻ സാധിക്കുകയില്ല. റഷ്യൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ​​കിറിലുമായുള്ള കൂടിക്കാഴ്ച മുൻപ് ആസൂത്രണം ചെയ്തതുപോലെ നടക്കില്ല” – ലാ നാസിയണുമായുള്ള അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മാർപാപ്പയുടെയും പാത്രിയർക്കീസിന്റെയും രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ജൂണിൽ നടക്കാനിരുന്നത്. ജൂൺ 12 -ന് ലെബനോനിലേക്കുള്ള മാർപാപ്പയുടെ യാത്രയ്ക്കിടെ, ജറുസലേമിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്താനിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.